ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് പകരുമോ എന്ന സംശയം മിക്കവര്‍ക്കുമുണ്ടാകും. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകരില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ പ്രസവശേഷം കുട്ടിയെ ശുശ്രൂഷിക്കുന്ന വേളയിലാണ് കോവിഡ് കുഞ്ഞിലേക്ക് പകരാനുള്ള സാധ്യതയുള്ളത്. കുഞ്ഞിനെ ശുശ്രൂഷിക്കുമ്പോള്‍ അമ്മ മാസ്ക് ധരിച്ചിരിക്കണം. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അമ്മമാര്‍ കോവിഡ് പോസിറ്റീവാണെങ്കിലും മുലയൂട്ടുന്നതില്‍ പ്രശ്നമില്ല. മുലയൂട്ടണം എന്ന് തന്നെയാണ് പറയുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് എടുക്കാവുന്നതാണ്.
Discussion about this post