ഗുസ്തിതാരം സുശീല്‍ കുമാര്‍ മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.സുശീല്‍ കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് സാഗറിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അന്ന് ക്രൂരമായി മര്‍ദ്ദനമേറ്റ സാഗര്‍ റാണയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മേയ് നാലിന് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ സുശീല്‍ കുമാറും നാല് കൂട്ടാളികളും അറസ്റ്റിലാണ്.
സുശീല്‍ കുമാറും കൂട്ടാളികളും വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ട് വരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുഹൃത്തുക്കളോട് സുശീല്‍ നിര്‍ദേശിക്കുകയായിരുന്നു. തനിക്കെതിരെ ഇനി ആരും ശബ്ദമുയര്ത്താതിരിക്കാനാണ് സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും പ്രചരിപ്പിക്കാനും നിര്‍ദേശിച്ചതും.
The video that is being claimed to have been shot when Sagar Dhankhar was allegedly beaten up by Sushil Kumar and others. Sagar succumbed to his injuries next morning. pic.twitter.com/MGTYpKlSQm
— Rahul Rawat (@rawatrahul9) May 27, 2021
Discussion about this post