തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ക്ക് മാത്രം പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മഹാമാരി കണക്കിലെടുത്ത് ആഘോഷം ഒഴിവാക്കുന്നു. 500 ഇത്തരം ഒരു കാര്യത്തിന് വലിയ സംഖ്യ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവേശനം പാസുള്ളവര്‍ക്ക് മാത്രമാണെന്നും 48 മണിക്കൂര്‍ മുമ്പത്തെ കോവിഡ് പരിശോധനാ ഫലം കൈവശമുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉച്ചയ്ക്ക് 2.45ന് മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം.
140 എംഎല്‍എമാരും, കേരളത്തില്‍ നിന്നുള്ള എംപിമാരും ഉണ്ട്. അവരെ ഒഴിവാക്കാന്‍ ആകില്ല. ന്യായാധിപന്മാര്, അനിവാര്യരായ ഉദ്യോഗസ്ഥര്‍. മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെയും ഒഴിവാക്കാന്‍ ആകില്ല. 3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരംഭചടങ്ങില്‍ 500 വലിയ എണ്ണം അല്ല എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഓരോരുത്തരുടെയും മനസാണ് സത്യപ്രതിജ്ഞാ വേദി. ജനങ്ങളുടെ അടുത്ത് വന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് മഹാമാരി മൂലം വരാനും കഴിയില്ല. സത്യപ്രതിജ്ഞ വൈകിപ്പിച്ചത് പോലും ജനപങ്കാളിത്തം ഉറപ്പിക്കാനായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post