കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷ സ്ഥാനവും അംഗത്വവും രാജിവച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീറിന് കൈമാറി.
നന്മണ്ട ഡിവിഷനെയാണ് ജമീല പ്രതിനിധീകരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന് പ്രസിഡന്റിന്റെ അധികച്ചുമതല നല്‍കിയിട്ടുണ്ട്.
Discussion about this post