തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാരായിരിക്കും ഉണ്ടാകുകയെന്ന് ഇതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്. 20ന് സത്യപ്രതിജ്ഞ നടക്കും. ആളുകളെ പരമാവധി ചുരുക്കിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുകയെന്നും വിജയരാഘവന് പറഞ്ഞു. എല്‍ഡിഎഫ് യോഗശഷമാണ് എ വിജയരാഘവന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിപിഐഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാലും കേരളാ കോണ്‍ഗ്രസിനും ജെഡിഎസിനും എന്‍സിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങളും നല്‍കും. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും ഐഎന്‍എല്ലിനും ആദ്യ ഊഴത്തില്‍ മന്ത്രി സ്ഥാനം കിട്ടും. കേരളാ കോണ്‍ഗ്രസ് ബിയും കോണ്‍ഗ്രസ് എസും രണ്ടാം ഊഴത്തില്‍ മന്ത്രിസ്ഥാനത്തെത്തും.
സപീക്കര്‍ സിപിഐഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ആയിരിക്കും എന്നാണ് ഇടതുമുന്നണി യോഗത്തില്‍ ധാരണയായത്. ചീഫ് വിപ്പ് സ്ഥാനം കേരളാ കോണ്‍ഗ്രസിന് നല്‍കും. വകുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ മുന്നണിയോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ വിജയരാഘവന് വിശദീകരിച്ചു.
Discussion about this post