കണ്ണൂര്‍: ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂരിലെ പഴശ്ശി ഡാം ഭാഗികമായി തുറന്നു. ഡാമിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വളപ്പട്ടണം പുഴയൊഴുകുന്ന പടിയൂര്‍, ഇരിക്കൂര്‍, നാറാത്ത്, കൂടാളി, പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി, മയ്യില്‍, മട്ടന്നൂര്‍, ഇരിട്ടി, എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മഴക്കെടുതികളില്‍ ശനിയാഴ്ച സംസ്ഥാനത്ത് 4 പേര് മരിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. തിരുവനന്തപുരത്ത് ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് പൂര്‍ണമായി കടലെടുത്തു.
Discussion about this post