കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. വല്ലാര്‍പ്പാടത്ത് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ട്രെയിന്‍ എത്തിയത്. 118 മെട്രിക് ടണ്‍ ഓക്സിജനാണുള്ളത്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണ് ഓക്സിജന്‍ നിറച്ചുകൊണ്ടുവന്നത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോഡ് അവിടെ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.
Discussion about this post