കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. ഈ മാസം 37 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോട് 11 പേരിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടിയില്‍ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
Discussion about this post