മുംബൈ: ആമസോണില്‍ നിന്ന് മൗത്ത് വാഷ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് റെഡ്മി നോട്ട് 10. മുംബൈ സ്വദേശി ലോകേഷ് ദാഗയാണ് ഈ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ആമസോണില്‍ നിന്ന് ലോകേഷ് ഓര്‍ഡര്‍ ചെയ്തത് ഒരു മൗത്ത് വാഷായിരുന്നു. പക്ഷെ കിട്ടിയതാകട്ടെ റെഡ്മി നോട്ട് 10 സീരീസിലെ സ്മാര്‍ട്ട്ഫോണും. 396 രൂപയുടെ മൗത്ത് വാഷിന്റെ സ്ഥാത്ത് ലോകേഷിന്റെ കയ്യില്‍ കിട്ടിയത് 13,000 രൂപ വിലയുള്ള റെഡ്മി നോട്ട് 10. തന്റെ ട്വിറ്റര്‍ പേജിലൂടെ ഫോട്ടോ സഹിതമാണ് ലോകേഷ് ഇക്കാര്യം പങ്കുവെച്ചത്. ആമസോണിന്റെ ടാഗ് ചെയ്തിട്ടുമുണ്ട്.
Discussion about this post