പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന് കോവില്‍ നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്. കേന്ദ്ര ജലകമ്മിഷന് ഓറഞ്ച് ബുള്ളറ്റിന് പുറത്തിറക്കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
മണിമലാറ്റില് കല്ലൂപ്പാറ നിരീക്ഷണ സ്്റ്റേഷനില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അച്ചന് കോവിലാറില്‍ തുമ്പമണ്‍ സ്്റ്റേഷനിലും ജലനിരപ്പ് അപകടനില കവിഞ്ഞതായി കണ്ടെത്തി.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഓറഞ്ച് അലര്‍ട്ടാണ്. 24 മണിക്കൂര്‍ കൂടി കനത്തമഴയും കാറ്റും കടലാക്രമണവും തുടരും. ‘ടൗട്ടെ’ രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റാവും. ചൊവ്വാഴ്ച ഗുജറാത്തില്‍ കരതൊടും.
Discussion about this post