തിരുവനന്തപുരം: അറബിക്കടലിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപംകൊണ്ടു. ടൗട്ടെ ചുഴലിക്കാറ്റാണ് രൂപപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും. മധ്യ,വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും തുടരും.
ആലപ്പുഴ മുതല്‍ വടക്കന്‍ ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമാണ്. ചെല്ലാനത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചാവക്കാട്, കൊടുങ്ങല്ലൂര്‍, എറിയാട് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തൃശൂര്‍ തീരദേശ മേഖലകളില്‍ ആയിരത്തോളം വീടുകളില്‍ വെള്ളം കയറി. ഒറ്റമശ്ശേരി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ കടലേറ്റമാണ്. കുട്ടനാടും, അപ്പര്‍ കുട്ടനാടും കൂടുതല്‍ വീടുകളില്‍ വെള്ളം കയറി.
Discussion about this post