കൊച്ചി: ലോക്ഡൗണില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നു എന്നുറപ്പു വരുത്താന്‍ അഹോരാത്രം പണിയെടുക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ വോളന്റിയേഴ്സ്. കൊച്ചി നഗരത്തില്‍ വിവിധയിടങ്ങളില്‍ കര്‍ശന പരിശോധന ഉറപ്പ് വരുത്തുന്ന പോലീസുകാര്‍ക്ക് ചായയും ലഘുപലഹാരവും എത്തിച്ച് നല്‍കുകയാണ് ആസ്റ്റര്‍ വോളന്റിയേഴ്സ്.
എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള സമയത്ത് നൂറോളം വരുന്ന പോലീസുദ്യോഗസ്ഥര്‍ക്കാണ് ആസ്റ്റര്‍ വോളന്റിയേഴ്സ് ആശ്വാസവുമായെത്തുന്നത്. കളമശേരി, എച്ച്എംടി, ഇടപ്പള്ളി, മേനക, കലൂര്‍, ഹൈക്കോര്‍ട്ട്, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം. ലോക്ഡൗണ്‍ കഴിയുന്നത് വരെ ഈ സേവനം തുടരുമെന്ന് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന് അധികൃതര്‍ അറിയിച്ചു.
Discussion about this post