ദോഹ: ഖത്തറില്‍ കോവിഡ് രോഗികള്‍ കുറയുന്നു. 392 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 519 ആയി.
പുതിയ രോഗികളില്‍ 224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 168 പേര് വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്.
862 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികള്‍ 7197 ആണ്. ഇന്നലെ 18162 പേരെയാണ് പരിശോധിച്ചത്. ആകെ 1957978 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 212124 പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉള്‍പ്പെടെയാണിത്. ആകെ 204408 പേരാണ് രോഗമുക്തി നേടിയത്.
Discussion about this post