ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം കര്‍ണന്റെ മേക്കിംഗ് വിഡിയോ റിലീസ് ചെയ്തു. സംവിധായകന് മാരി സെല്‍വരാജിന്റെ ദീര്‍ഘവീക്ഷണവും പ്രയത്നങ്ങളും വിഡിയോയില്‍ കാണാം. ഓരോ അഭിനേതാക്കളുടെയും അരികിലെത്തി അടുത്ത സീന്‍ അഭിനയിച്ചു കാണിച്ചുകൊടുക്കുകയാണ് മാരി സെല്‍വരാജ്.
ഏറെ നിരൂപകപ്രേക്ഷക പ്രശംസ നേടി പരിയേറും പെരുമാളിനു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കര്ണന്. ധനുഷ്, ലാല്‍, രജീഷ വിജയന്, ഗൗരികിഷന്, യോഗി ബാബു എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. ഏപ്രില്‍ ഒന്പതിനു തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടുകയുണ്ടായി.
സന്തോഷ് നാരായണന് സംഗീതം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍. സിനിമ മെയ് 14ന് ആമസോണ്‍ പ്രൈമില്‍ റിലീസ് െചയ്യും. മാരി സെല്‍വരാജിന്റെ അടുത്ത ചിത്രത്തിലും നായകന് ധനുഷ് തന്നെയാണ്.
Discussion about this post