നിവിന്‍ പോളി നായകനാകുന്ന രാജീവ് രവി ചിത്രം തുറമുഖത്തിന്റെ ടീസര്‍ പെരുന്നാള്‍ ദിനത്തിലെത്തും. മെയ് 13ന് രാവിലെ 11 മണിക്കാണ് ടീസര്‍ റിലീസ് ചെയുക.
1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബിജുമേനോന്, ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി, നിമിഷ സജയന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപന് ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രം മെയ് 13ന് റിലീസ് ചെയ്യാനിരിക്കെയാണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചത്.
Discussion about this post