ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചേക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന്റേത് തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ കളിക്കാര്‍ വിട്ടു നിന്നേക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്ലേ ഗില്‍സ് വ്യക്തമാക്കുന്നത്.
നിലവില്‍ രണ്ട് സമയമാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐക്ക് മുന്പിലുള്ളത്. ഒന്ന് സെപ്തംബറിന്റെ രണ്ടാം ആഴ്ച മുതല്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നത് മുന്‍പ് വരെ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ്. നവംബര്‍ മധ്യത്തിന് ശേഷം നടത്തുക എന്നതാണ് ബിസിസിഐക്ക് മുന്‍പിലുള്ള രണ്ടാമത്തെ വഴി.
11 ഇംഗ്ലണ്ട് കളിക്കാരാണ് ഐപിഎല്ലിലെ വ്യത്യസ്ത ഫ്രാഞ്ചൈസികളിലായി കളിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ എങ്ങനെയാവും പുനരാരംഭിക്കുക എന്നത് സംബന്ധിച്ച് ഒരു വിവരവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ആഷ്ലേ ഗില്‍സ് പറഞ്ഞു.
Discussion about this post