ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായേക്കും. ജൂലൈയിലാണ് ശ്രീലങ്കന്‍ പര്യടനം.
അടുത്ത മാസം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അഞ്ച് ടെസ്റ്റ് പരമ്പരയും കഴിഞ്ഞതിന് ശേഷമേ ഇന്ത്്യയിലേക്ക് മടങ്ങൂ എന്നാണ് സൂചനകള്‍. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.
അതേസമയം, ശ്രീലങ്കന്‍ പര്യടനം നിശ്ചയിച്ചിരിക്കുന്നതാകട്ടെ ജൂലൈയിലും. അതുകൊണ്ട് തന്നെ നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ ഒന്നാം നിര ടീം ആ സമയം ഇംഗ്ലണ്ടിലായിരിക്കും. ജൂലൈയില്‍ തങ്ങളുടെ രണ്ടാം നിര ടീമുമായാകും ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് പോവുക.
രണ്ടാം നിര ടീമിനെ ശ്രീലങ്കയിലേക്ക് അയക്കുമ്പോള്‍ ഈ ടീമിന്റെ പരിശീലക ചുമതല ആരെ ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ ബി.സി.സി.ഐ നേരിടുന്ന ആശയക്കുഴപ്പത്തിന് മറുപടിയായാണ് ദ്രാവിഡിലേക്ക് വിരല്‍ നീളുന്നത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് രാഹുല്‍ ദ്രാവിഡ്.
Discussion about this post