സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ കോവിഡ് വാക്സിന് എടുക്കണം. മുഴുവന്‍ മേഖലകളിലെയും സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുത്തിവയ്പ്പെടുക്കാതെ തൊഴിലിടങ്ങളില്‍ പ്രവേശിക്കാനാകില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവില്‍ പല മേഖലകളിലും ജോലി ചെയ്യുന്നതിന് സൗദിയില്‍ വാക്സിനേഷന് നിര്‍ബന്ധമാണ്. എന്നാല്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള മുഴുവന്‍ തൊഴിലിടങ്ങളിലും ഇനി മുതല്‍ ജോലി ചെയ്യുന്നതിന് കുത്തിവയ്പ്പെടുക്കല് നിര്‍ബന്ധമാക്കുമെന്നാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന മേഖലകളിലും പുതിയ തീരുമാനം ബാധകമായിരിക്കും.
Discussion about this post