ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടിരുന്നുവെന്ന് താരം പറയുന്നു. ഹിമാചലിലേക്ക് പോകുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവ് ആണെന്നറിഞ്ഞതെന്നും, നിലവില്‍ ക്വാറന്റീനിലാണെന്നും കങ്കണ കുറിക്കുന്നു.
Discussion about this post