മുംബൈ: കോവിഡ് പ്രതിസന്ധിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന് സല്മാന് ഖാന്. 25,000 സിനിമാ പ്രവര്‍ത്തകര്‍ക്കാണ് ധനസഹായം നല്‍കുന്നത്. 1500 രൂപ വീതമാണ് നല്‍കുന്നത്. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ്, സ്പോട്ട് ബോയ്, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്മാന് ധനസഹായം നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്മാന് ഖാന് വിതരണം ചെയ്തിരുന്നു.സല്മാന് പുറമേ യഷ്രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35,000 അര്‍ഹരായ മുതിര്ന്നപൗരന്മാര്ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് യഷ്രാജ് ഫിലിംസ് അറിയിച്ചു.
Discussion about this post