കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മയും. രണ്ട് കോടി രൂപ ഇവര്‍ സംഭാവന നല്കി. കൂടാതെ ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്കാണ് ഇവര്‍ തുടക്കമിട്ടിരിക്കുന്നത്.
ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ഇരുവരും പണം സമാഹരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രൂപ കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഇരുവരും സോഷ്യല്‍മീഡിയയില്‍ സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തി.
കെറ്റോയില്‍ ‘ഇന്ദിസ്ടുഗതര്’ എന്ന പേരിലാണ് ധനസമാഹരണം. ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയത്ത് മനുഷ്യര്‍ പ്രയാസപ്പെടുന്നത് കാണുമ്പോള്‍ വേദനിക്കുന്നുവെന്ന് അനുഷ്ക ട്വീറ്റ് ചെയ്തു.
Discussion about this post