നടി ആന്‍ഡ്രിയ ജെറമിയക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് കോവിഡ് പോസ്റ്റീവായതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രോഗബാധിതയായിരുന്നതിനാലും രാജ്യം ഇത്തരമൊരു അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ എന്ത് പറയണമെന്ന് അറിയാത്തതിനാലും സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. എല്ലാവരും സുരക്ഷിതരായി ഇരിക്കാനും ഈ സമയവും കടന്നുപോകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.
നടനും സംവിധായകനുമായ സുന്ദര്‍ സി ഒരുക്കുന്ന അരമനൈ 3 ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ. വിജയ്- ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററായിരുന്നു ആന്‍ഡ്രിയയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.
Discussion about this post