വിജയ്ക്കൊപ്പം പുതിയ ചിത്രത്തിന്റെ ഭാഗമാകാന്‍ മലയാളി താരം ഷൈന്‍ ടോം ചാക്കോ. ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ്. ഷൈനിന്റെ ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്.
പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായിക. ‘ഞാന്‍ പ്രകാശന്’ ഫെയിം അപര്‍ണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. മനോഹരം, ഞാന്‍ പ്രകാശന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ.
ചിത്രം ഒരു ഫണ്‍-എന്റര്ടെയ്നര് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് ചിത്രം.
Discussion about this post