കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത് കൂ ആപ്പ്. വിദ്വേഷ ട്വീറ്റുകളെ തുടര്‍ന്ന് കങ്കണയുടെ അക്കൌണ്ട് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയെ സ്വാഗതം ചെയ്ത് കൂ ആപ്പ് രംഗത്തെത്തിയത്.
‘കങ്കണാജീ, ഇത് നിങ്ങളുടെ വീടാണ്, നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവെയ്ക്കാം’ എന്നാണ് കൂ ആപ്പിന്റെ സ്ഥാപകരില്‍ ഒരാളായ മായങ്ക് ബിദ്വാട്ക വ്യക്തമാക്കിയത്.
കലാപത്തിന് ആഹ്വാനെ ചെയ്തെന്ന വിമര്‍ശനത്തില്‍ കങ്കണയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് കങ്കണയുടെ അക്കൗണ്ട് ട്വിറഅറര് സസ്പെന്റ് ചെയ്യുകയായിരുന്നു.
Discussion about this post