ബോളിവുഡ് താരം ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവും ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുകോണിനെ കോവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ദീപികക്കും കോവിഡ് സ്ഥിരീകരിച്ചത്.
ദീപികയുടെ അമ്മ ഉജലയ്ക്കും സഹോദരി അനിഷയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. പത്തു ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രകാശ് പദുകോണിനും ഭാര്യയ്ക്കും മകള്‍ അനിഷയ്ക്കും രോഗലക്ഷണങ്ങള്‍ കാണിച്ചു തുങ്ങിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇവര്‍് കോവിഡ് പോസിറ്റീവാകുകയായിരുന്നു.
Discussion about this post