മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. സെമിഫൈനല്‍ രണ്ടാം പാദത്തില്‍ വീറോടെ പൊരുതിയ പിഎസ്ജിയെ ഇരുപാദങ്ങളിലുമായി 4-1ന് മറികടന്നാണ് സിറ്റിയുടെ മുന്നേറ്റം.
ചരിത്രത്തില്‍ ആദ്യമായാണ് സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്. പാരിസില്‍ നടന്ന ഒന്നാംപാദ എവെ സെമിയിയില്‍ സിറ്റി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജയിച്ചിരുന്നു. ഇതോടെ 4-1 എന്ന ഗോള്‍ശരാശരിയില്‍ ജയിച്ചാണ് അവരുടെ ആദ്യ ഫൈനല്‍ പ്രവേശം. ചെല്‍സി-റയല്‍ പോരാട്ടത്തിലെ വിജയികളാവും ഫൈനലില്‍ ഇവരുടെ എതിരാളികള്‍.
രണ്ടാം പാദത്തില്‍ ഇരു പകുതികളിലുമായി അള്‍ജീരിയന്‍ മിഡ്ഫീല്‍ഡര്‍ റിയാദ് മഹ്രെസ് നേടിയ ഇരട്ടഗോളാണ് സിറ്റിയുടെ ഫൈനല്‍ പ്രവേശം എളുപ്പമാക്കിയത്. പതിനൊന്ന്, 63 മിനിറ്റുകളിലായിരുന്നു മഹ്രെസിന്റെ ഗോളുകള്‍. പരിക്കേറ്റ എംബാപെയെ കൂടാതെയാണ് പി.എസ്.ജി. രണ്ടാംപാദ സെമിക്ക് ഇറങ്ങിയത്.
Discussion about this post