തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ഉച്ചസ്ഥായിലെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗ വ്യാപനം ഇനിയും കൂടുമെന്നും കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന ടെസ്റ്റ്പോസിറ്റിവിറ്റി കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണ്. നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനം ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. കേരളത്തിലും ഗ്രാമീണ മേഖലയില്‍ കേസ് കൂടുന്ന പ്രവണത കാണുന്നു. കേരളത്തില്‍ നഗര- ഗ്രാമ അന്തരം കുറവാണ്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനം മറ്റ് മേഖലകളേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഗ്രാമ മേഖലയില്‍ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കും’, മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post