ബഹ്റൈനിലേക്കുള്ള യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെ ക്യു.ആര് കോഡ് പ്രവര്‍ത്തനക്ഷമമായിരിക്കണമെന്ന് ഇന്ത്യന്‍ എംബസി. ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ നിശ്ചിത രൂപത്തില്‍ റിസള്‍ട്ട് ലഭിക്കാത്തതിനാല്‍ ചില യാത്രക്കാര്‍ക്ക് ബഹ്റൈന്‍ വിമാനത്താവളത്തില്‍ പ്രശ്നം നേരിട്ടതിനെ തുടര്‍ന്നാണ് എംബസി അധികൃതരുടെ അറിയിപ്പ്.
ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കുറിനുള്ളില്‍ ഐ.സി.എം.ആര് അംഗീകൃത ലാബില്‍ നടത്തിയ കോവിഡ് ടെസ്റ്റിന്റെ റിസല്‍ട്ടാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടത്. ആറു വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ ഒഴികെ എല്ലാ യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്.
എന്നാല്‍, ചില യാത്രക്കാരുടെ സര്‍ട്ടിഫിക്കറ്റിലെ കോഡ് ബഹ്റൈന്‍ എമിഗ്രേഷനില്‍ സ്കാന്‍ ചെയ്തപ്പോള്‍ പേരും മറ്റ് വിവരങ്ങളും നിശ്ചിത രൂപത്തിലല്ല ലഭിച്ചത്. അതേ തുടര്‍ന്നാണ് അധികൃതരുടെ അറിയിപ്പ്.
Discussion about this post