സീരിയല്‍ നടന് ആദിത്യനെതിരെ ഭാര്യ അമ്പിളി ദേവി നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ആദിത്യന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന് ശ്രമിക്കുന്നതെന്നും അമ്പിളിദേവിയുടെ പരാതിയിലുണ്ട്.
പരാതിയെ തുടര്‍ന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദിത്യന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ താത്കാലിക വിധി ഉണ്ടായിരിക്കുന്നത്.
Discussion about this post