നാളെ നടക്കേണ്ട ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന് റോയല്‍സും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. ഇന്നലെ ചെന്നൈയിന് ക്യാമ്പില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാ താരങ്ങളെല്ലാം നെഗറ്റീവ് ആണെങ്കിലും കോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ചന്നൈ ടീം ക്വാറന്റൈനിലാണ്. ടീം ഒരാഴ്ച ക്വാറന്റൈനിലായിരിക്കും. അതുകൊണ്ട് തന്നെ നാളത്തെ മത്സരം നടക്കില്ല.
എന്നാല്‍ ഇന്ന് നടക്കേണ്ട സണ്‍ റൈസേഴ്സ് ഹൈദരബാദും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം നടക്കും. ഡെല്‍ഹിയില്‍ നിന്നുള്ള മത്സരങ്ങള്‍ എല്ലാം മുംബൈ വാങ്കടയിലേക്ക് മാറ്റാനും ഐ പി എല്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ കൊല്‍ക്കത്ത ക്യാമ്പിലും ചെന്നൈ ക്യാമ്പിലും ആണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രണ്ടു ടീമുകളെ കൂടാതെ ഡെല്‍ഹി ക്യാപിറ്റല്‍സും ക്വാറന്റൈനില്‍ ആണ്.
Discussion about this post