തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രന് ഒഴിഞ്ഞേക്കുമെന്ന് സൂചന. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. എഐസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ മുറവിളി ശക്തമായിക്കഴിഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് ദേശീയനേതാക്കളില്‍ ചിലരും മുല്ലപ്പള്ളിയെ ഉപദേശിച്ചിട്ടുണ്ട്.
അതേസമയം പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിനു പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി.
Discussion about this post