ആലപ്പുഴ : എം.ലിജു ആലപ്പുഴ ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ചു. ജില്ലയിലെ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ആലപ്പുഴയില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. 9 സീറ്റുകളുള്ള ജില്ലയില്‍ കോണ്‍ഗ്രസ് ജയിച്ചത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട് മാത്രമാണ്. എം.ലിജു തന്നെ മത്സരിച്ച അമ്പലപ്പുഴയില്‍ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ഥി എച്ച് സലാം ജയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തുവന്നു. കോണ്‍ഗ്രസില്‍ അഴിച്ചു പണി വേണമെന്ന ആവശ്യപ്പെട്ട ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും രാജിസന്നദ്ധത വ്യക്തമാക്കി.
Discussion about this post