ഐ പി എല്ലില്‍ ഇന്ന് നടക്കേണ്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെച്ചേക്കുമെന്ന് സൂചന. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പില്‍ കോവിഡ് ഭീതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ മത്സരം മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പില്‍ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഹമ്മദാബാദില്‍ ആണ് ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബയോ ബബിള്‍. ബയോ ബബിളിന് ഉള്ളിലേക്ക് രോഗം എങ്ങനെ വന്നു എന്ന ആശങ്കയിലാണ് ടീം. ഒഫീഷ്യല്‍സും താരങ്ങളും ഇപ്പോള്‍ ഐസൊലേഷനില്‍ ആണ്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് രോഗ ലക്ഷണമുള്ള ഒരു താരം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post