നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കുറിച്ച ഇടതുപക്ഷ സര്‍ക്കാരിന് അഭിനന്ദനവുമായി സിനിമാ താരങ്ങള്‍. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ഇടത് മുന്നണി മികച്ച മുന്നേറ്റമായിരുന്നു കാഴ്ച വച്ചത്.
‘വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.. ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ആശംസകള്‍!’, എന്നാണ് ടൊവിനോ തോമസ് കുറിച്ചത്
‘ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രി പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികള്‍ക്കും ആശംസകള്‍’, എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ പോസ്റ്റ്.
നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയന് അവര്‍കള്‍ക്കും എന്റെ എല്ലാവിധ ആശംസകള്‍, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ടീമിനും ഈ ചരിത്ര വിജയത്തിന് ആശംസകള്‍ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നയിച്ച എല്‍ഡിഎഫിനും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
Discussion about this post