ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ടോട്ടന്‍ഹാമിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ടോട്ടന്‍ഹാം ഷെഫീല്‍ഡിനെ തോല്പിച്ചത്. പുതിയ കോച്ച് റയാന് മസോണിന് കീഴില്‍ ഇറങ്ങിയ ടോട്ടന്‍ഹാമിനായി മുന്‍ റയല്‍ മാഡ്രിഡ് താരം ഗാരത് ബെയ്ല് ഹാട്രിക് നേടി. 36, 61, 69 മിനുട്ടുകളിലാണ് ബെയ്ലിന്റെ ഗോളുകള്‍.
ഇതോടെ ടോട്ടന്‍ഹാമിന്റെ യൂറോപ്പ ലീഗ് യോഗ്യത സജീവമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചു.
Discussion about this post