പ്രമുഖ രാജ്യാന്തര ബോഡി ബില്‍ഡറും ഭാരത് ശ്രീ വിജയിയുമായ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു. 34 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. നാല് ദിവസമായി ഓക്സിജന്‍ സഹായം കൊണ്ടാണ് ജീവന് നിലനിര്‍ത്തിവന്നത്.
ബറോഡ സ്വദേശിയാണ് ഇദ്ദേഹം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നവി മുംബൈയിലേക്ക് മാറിയിരുന്നു, അവിടെ ഒരു പ്രാദേശിക ജിം നടത്തിവരികയായിരുന്നു. സാംഗ്ലി ജില്ലയിലെ കുണ്ടാല്‍ ഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു അദ്ദേഹം.
മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവും ലോകചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. നിരവധി രാജ്യാന്തര മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ‘ജഗദീഷിന്റെ വിയോഗം ഇന്ത്യന്‍ ബോഡി ബില്‍ഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാല്‍ അവനെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയര്‍ ബോഡി ബില്‍ഡിങ് രംഗത്ത് അവന്റെ സംഭാവനകള്‍ വളരെ വലുതാണ്. അവന് മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല,’ ജഗദീഷിന്റെ സുഹൃത്തും പഴ്സനല്‍ ട്രെയ്നറുമായ രാഹുല്‍ ടര്‍ഫേ പറഞ്ഞു. ഭാര്യയും ഒരു മകളുമുണ്ട്.
Discussion about this post