ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 34 റണ്‍സിന്റെ ജയവുമായി പഞ്ചാബ് കിംഗ്സ്. 180 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ബാംഗ്ലൂരിനെ 145 റണ്‍സിലൊതുക്കിയാണ് പഞ്ചാബ് വിജയമാഘോഷിച്ചത്.
പഞ്ചാബിനായി ആദ്യമായിറങ്ങിയ ഹര്‍പ്രീത് ബ്രാറിന്റെ പ്രകടനമാണ്് അവര്‍ക്ക് തുണയായത്. മൂന്ന് വിക്കറ്റ് നേടിയ ബ്രാര്‍ ഒരു ക്യാച്ച് കൊണ്ടും തിളങ്ങി. നേരത്തെ 25 റണ്‍സ് നേടി ബാറ്റ് കൊണ്ടും ബ്രാര്‍ കഴിവ് തെളിയിച്ചിരുന്നു.
മികച്ച താരനിരയുള്ള ആര്‍സിബിയില്‍ കോഹ്ലി(35), പട്ട്യാദര് (31), ഹര്‍ഷല്‍ പട്ടേല്‍ (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ദേവ്ദത്ത് പടിക്കല്‍ (7), മാക്സ് വെല്‍(0), ഡിവില്ലിയേഴ്സ് എന്നിവര്‍ പെട്ടെന്ന് പുറത്തായി. രവി ബിഷ്ണോയി പഞ്ചാബിനായി രണ്ട് വിക്കറ്റ് നേടി
Discussion about this post