യൂറോപ്പ ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ ആതിഥേയരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തകപ്പന്‍ ജയം. ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്. ആദ്യ പകുതിയില്‍ 1-2ന് പിറകില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ച രീതിയിലാണ്് മത്സരം ആരംഭിച്ചത്. ഒമ്പതാം മിനുട്ടില്‍ ആദ്യ അറ്റാക്കില്‍ തന്നെ ലീഡ് എടുക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി. യുണൈറ്റഡിനുവേണ്ടി പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസും യുറാഗ്വായ് സ്ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയും രണ്ട് ഗോള്‍ വീതം നേടി. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ, ഇംഗ്ലീഷ് സ്ട്രൈക്കര്‍ മേസണ്‍ ഗ്രീന്‍വുഡ് എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍. ലോറെന്‍സോ പെല്ലിഗ്രനിനി, സെക്കോ എന്നിവരാണ് റോമയ്ക്കുവേണ്ടി ഗോള്‍ നേടിയത്.
Discussion about this post