കേരളത്തില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സിനിമാ തിയേറ്ററുകള്‍ പ്രതിസന്ധിയില്‍. രജിഷ വിജയന് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഖൊ ഖൊ പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോകോള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി, ടെലിവിഷന്‍ തുടങ്ങിയ സമാന്തര മാദ്ധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
സാഹചര്യം കൂടുതല്‍ മോശമായാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസടക്കം മാറ്റിവയ്ക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഫിയോക്ക് അടക്കമുള്ള സംഘടനകള്‍ ഉടന്‍ യോഗം ചേരും.
അതേസമയം സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്്ദ്ദേശമുണ്ട്.
Discussion about this post