തമിഴ് നടന് വിവേകിന്റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് ഇപ്പോഴും സിനിമാ ലോകം. ഒട്ടേറെ ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരം എന്നെന്നേക്കുമായി ലോകത്തോട് വിട പറഞ്ഞെങ്കിലും അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളിലേയും രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഒരു വീഡിയോയും വൈറലാവുകയാണ്.
കമലഹാസന് – ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2വിന്റെ ലൊക്കേഷനില്‍ വെച്ച് നടന്ന അദ്ദേഹത്തിന്റെ ബര്‍ത്ത് ഡേ ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംവിധായകന് ശങ്കറെയും നടന് ബോബി സിംഹയെയുമെല്ലാം വീഡിയോയില്‍ കാണാം.
#Vivek Birthday Celebration In The Sets Of #Indian2 pic.twitter.com/7wI1ks8OpW
— chettyrajubhai (@chettyrajubhai) April 19, 2021
ഹൃദയാഘാതം മൂലമായിരുന്നു വിവേകിന്റെ മരണം. മൂന്നു തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ വിവേക് 1987-ല്‍ കെ. ബാലചന്ദറിന്റെ മനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. റണ്‍, സാമി, പേരഴഗന്‍, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയം വിവേകിനെ ജനപ്രിയനാക്കി. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങളിലൂടെ വിവേക് പ്രേക്ഷകരെ ചിരിപ്പിച്ചു.
Discussion about this post