ഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ 45 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സില്‍ അവസാനിച്ചു.
ബാറ്റിംഗില്‍ എടുത്തുപറയാന്‍ പറ്റുന്ന പ്രകടനങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും മികച്ച ടോട്ടല്‍ ചെന്നൈ പടുത്തുയര്‍ത്തി. 17 പന്തില്‍ 33 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. അമ്പാട്ടി റായ്ഡു 27(17),മോയീന്‍ അലി 26(20),ഡ്വയ്ന്‍ ബ്രാവോ 20*(8) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. രാജസ്ഥാനായി ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി ജോസ് ബട്ലര് മാത്രമാണ് പൊരുതിയത്. 35 പന്തില്‍ 49 റണ്‍സെടുത്ത് ബട്ലര് പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷയും അസ്തമിച്ചു.നായകന് സഞ്ജു സാംസണ് ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. ഒമ്പതാാമനായി ഇറങ്ങിയ ഉനദ്കട്ട് 24(17) റണ്‍സെടുത്തു. ചെന്നൈയ്ക്കായി അലി മൂന്നും കറന്, ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു
Discussion about this post