പരിശീലകന് ജോസ് മൊറീഞ്ഞോയെ പുറത്താക്കി ടോട്ടന്‍ഹാം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം നിലവില്‍ ഏഴാം സ്ഥാനത്താണ്. ക്ലബ്ബിന്റെ മോശം ഫോമിനെ തുടര്‍ന്നാണ് പോര്ച്ചുഗ്രീസുകാരനായ മൊറീഞ്ഞോയെ പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
2019ല്‍ മുന്‍ കോച്ച് മൗറീസിയോ പോച്ചീടീനോയ്ക്ക് പകരമാണ് മൊറീഞ്ഞോ എത്തിയത്. അതിന് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ചായിരുന്നു അദ്ദേഹം. 17മാസമാണ് മൊറീഞ്ഞോ ടോട്ടന്‍ഹാമിനെ പരിശീലിപ്പിച്ചത്. 25ന് നടക്കുന്ന കാര്‍ബോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ടോട്ടന്‍ഹാം നേരിടുന്നതിന് തൊട്ടുമുന്നെയാണ് മൊറീഞ്ഞോയെ പുറത്താക്കിയത്.
യൂറോപ്പില്‍ പുതിയതായി രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ ടോട്ടന്‍ഹാം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്തായ ടോട്ടന്‍ ഹാം തുടക്കത്തില്‍ മികച്ച ഫോമിലായിരുന്നുവെങ്കിലും പിന്നീട് ഫോം തുടരാന്‍ ടീമിനായില്ല. കഴിഞ്ഞ ദിവസം എവര്ടണെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതോടെ ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.
Discussion about this post