ന്യൂഡല്‍ഹി: കോവിഡ് വാക്സിന് നിര്‍മ്മാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന് നല്‍കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ഇന്ന് വൈകീട്ടാണ് യോഗം. ആരോഗ്യമേഖലയിലെ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കും. വാക്സിന് ഉല്‍പ്പാദനം, വിതരണം, വില തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. രാജ്യത്ത് കഴിഞ്ഞ ആറ് ദിവസമായി 2 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടേമുക്കാല്‍ ലക്ഷം പിന്നിട്ടേക്കുമെന്നാണ് സൂചന. തുടര്‍ച്ചയായ രണ്ട് ദിവസം രണ്ടര ലക്ഷത്തിന് മുകളിലാണ് രോഗബാധിതര്‍.
Discussion about this post