സൗദിയില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡ് നിരക്ക് കൂടിവരുന്നത് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും നയിച്ചേക്കും. ചില പ്രവര്‍ത്തന മേഖലകള്‍ നിര്‍ത്തിവെക്കുക, ചില ഡിസ്‍ട്രിക്റ്റുകളിലേക്കും പട്ടണങ്ങളിലേക്കും പോക്കുവരവുകള്‍ തടയുക തുടങ്ങിയ നടപടികള്‍ വേണ്ടി വന്നേക്കാമെന്നും ആഭ്യന്തരമന്ത്രാലയ സുരക്ഷാവക്താവ് കേണല്‍ തലാല്‍ അല്‍ ഷല്‍ഹോബ് പറഞ്ഞു.
ഒരാഴ്ചക്കിടയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് കോവിഡ് മുന്‍കരുതല്‍ നപടികള്‍ ലംഘിച്ച 27,000 കേസുകള്‍ പിടികൂടിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിനെ ശിക്ഷാ നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
Discussion about this post