ആസിഫ് അലി-ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്.
ആന്റണി വര്‍ഗീസ്, നിമിഷ സജയന് , റെബ മോണിക്ക എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. നീണ്ട താരനിര ഇല്ലാത്ത ചിത്രത്തില്‍ ആറോ ഏഴോ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും കഥ സഞ്ചരിക്കുന്നതെന്ന് സംവിധായകന് പറയുന്നു. ബോബി-സഞ്ജയുടെ കഥയ്ക്ക് ജിസ് ജോയ് തന്നെ തിരക്കഥ എഴുതുന്നു. സെന്‍ട്രല്‍ പിക്ചേര്‍സ് ആണ് നിര്‍മാണം.
Discussion about this post