ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വീണ്ടും ത്രസിപ്പിക്കുന്ന വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ബേണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് യുണൈറ്റഡ് വീഴ്ത്തി. 84-ാം മിനിറ്റുവരെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും ഒന്‍പത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയ യുണൈറ്റഡ് ജയം പിടിച്ചെടുക്കുകയായിരുന്നു. മേസണ്‍ ഗ്രീന്‍വുഡ് ഇരട്ടഗോള്‍ നേടി. 48, 84 മിനിറ്റുകളിലാണ് ഗ്രീന്‍വുഡ് ഗോളുകള്‍ നേടിയത്.
ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി ജയം പൂര്‍ത്തിയാക്കി. 32 കളിയില്‍ 66 പോയിന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ സിറ്റിക്ക് എട്ട് പോയിന്റ് ലീഡുണ്ട്. സീസണില്‍ ആറ് മത്സരം ആണ് ശേഷിക്കുന്നത്.
അതേസമയം ആഴ്സണലിനെ വിറപ്പിച്ചു ഫുള്‍ഹാം. വിജയത്തോളം പോന്ന സമനിലയാണ് ഫുള്‍ഹാം സ്വന്തമാക്കിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ ആഴ്സണലിനായി എഡ്ഡി എന്കെട്ടിയ നേടിയ ഗോളാണ് ഫുള്‍ഹാമിന് ജയം നിഷേധിച്ചത്. നേരത്തെ 59-ാം മിനിട്ടില്‍ ജോഷ് മജ പെനാല്‍ട്ടിയിലൂടെ ഫുള്‍ഹാമിനെ മുന്നിലെത്തിച്ചിരുന്നു.
Discussion about this post