ഇന്ത്യന്‍ സിനിമയിലെ നൂതനമായ ഒരു പരീക്ഷണ ചിത്രത്തില്‍ നായികയാകാന്‍ തയ്യാറെടുക്കുകയാണ് പ്രശസ്ത തെന്നിന്ത്യന്‍ താരം ഹന്‍സിക മൊഡ്വാനി. ഒരേയൊരു കഥാപാത്രം മാത്രമുള്ള ഈ ചിത്രം ഒറ്റ ഷോട്ടിലാണ് ചിത്രീകരിക്കുന്നത്.
105 മിനിട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങുന്നത്. ബൊമ്മക്ക് ശിവ നിര്‍മ്മിച്ച് രാജു ദസ സംവിധാനം ചെയ്യുന്ന ഈ ചിത്രം തന്റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷയെന്ന് ഹന്‍സിക പറയുന്നു
കോയി മില്‍ ഗയാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ ഹന്‍സിക സിങ്കം 2, പുലി, അരണ്‍മനൈ, സിങ്കം 3, മാന്‍ കരാട്ടെ, വേലായുധം തുടങ്ങിയ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെ മലയാളത്തിലും അരങ്ങേറി.
Discussion about this post