ധവാന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പഞ്ചാബിനെതിരേ ഡല്‍ഹിക്ക് ആറ് വിക്കറ്റ് വിജയം. പഞ്ചാബ് ബോളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചുള്ള ധവാന്റെ ബാറ്റിങാണ്് ഡല്‍ഹിയുടെ ഇന്നിങ്സിന്റെ നെടുംതൂണായത്. പക്ഷേ സെഞ്ച്വറിക്ക് എട്ടു റണ്‍സ് അകലെ ധവാന് പുറത്തായി. 49 പന്തിലാണ് ധവാന് 92 റണ്‍സ് നേടിയത്. ഓപ്പണിങ് ഇറങ്ങിയ ധവാനും പൃഥ്വി ഷായും ഡല്‍ഹിക്ക് മികച്ച തുടക്കം നല്കി. 32 റണ്‍സുമായി പൃഥ്വി ഷാ മടങ്ങിയെങ്കിലും ധവാന് അടിയുറച്ചു നിന്നു.
അര്‍ദ്ധ സെഞ്ച്വറികള്‍ നേടുകയും സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത നായകന് കെ.എല്‍ രാഹുലും (51പന്തുകളില്‍ 61 റണ്‍സ് ) മായാങ്ക് അഗര്‍വാളും (36 പന്തുകളില്‍ 69 റണ്‍സ് ) ചേര്‍ന്ന ഓപ്പണിംഗാണ് പഞ്ചാബിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഇരുവരും ചേര്‍ന്ന് 12.4ഓവറില്‍ 122 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി പൃഥ്വി ഷായും (32) ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.ആറാം ഓവറില്‍ ഷാ പുറത്തായശേഷമിറങ്ങിയ സ്റ്റീവന്‍ സ്മിത്ത് (9) പുറത്തായെങ്കിലും അതിനകം ധവാന് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചിരുന്നു. 49 പന്തുകളില്‍ 13 ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം 92 റണ്‍സിലെത്തിയ ധവാന് 15-ാം ഓവറില്‍ പുറത്തായശേഷം നായകന് റിഷഭ് പന്തും (15) മടങ്ങിയെങ്കിലും മാര്‍ക്കസ് സ്റ്റോയ്നിസ് (27*) ഡല്‍ഹിയെ വിജയത്തിലേക്ക് എത്തിച്ചു.
ലുക്മാന് മെറിവാലയാണ് പഞ്ചാബിന്റെ ഓപ്പണിങ് സഖ്യത്തെ പിരിച്ച് ഡല്‍ഹിക്ക് ബ്രേക് ത്രൂ നല്‍കിയത്. മെറിവാലയുടെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്കി മായങ്ക് അഗര്‍വാള്‍ പുറത്താകുകയായിരുന്നു. അധികം വൈകാതെ രാഹുലും മടങ്ങി. റബാദയുടെ പന്തില്‍ മാര്‍ക്കസ് സ്റ്റോയ്നിസിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം. പിന്നീടെത്തിയ ക്രിസ് ഗെയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്‍പത് പന്തില്‍ 11 റണ്‍സുമായി വോക്സിന് വിക്കറ്റ് സമ്മാനിച്ച് ഗെയില്‍ പവലിയനിലെത്തി. നാലാമനായിറങ്ങിയ ദീപക് ഹൂഡയും ഷാരൂഖ് ഖാനും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിനെ 190 കടക്കാന്‍ സഹായിച്ചത്. ദീപക് ഹൂഡ 13 പന്തില്‍ രണ്ട് സിക്സറുള്‍പ്പടെ 22 റണ്‍സെടുത്തപ്പോള്‍ ഷാരൂഖ് ഖാന് അഞ്ച് പന്തില്‍ രണ്ട് ബൌണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെ 15 റണ്‍സെടുത്തു.
പഞ്ചാബിനായി മായങ്ക് അഗര്‍വാള്‍ 36 പന്തില്‍ 69 റണ്‍സെടുത്തു. ആറ് ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പടെയായിരുന്നു മായങ്ക് അഗര്‍വാളിന്റെ ഇന്നിങ്സ്. അഗര്‍വാളിന് മികച്ച പിന്തുണ നല്‍കിക്കൊണ്ട് ക്യാപ്റ്റനും ഓപ്പണറുമായി കെ.എല്‍ രാഹുലും അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തി. 51 പന്തില്‍ ഏഴ് ബൌണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പടെ രാഹുല്‍ 61 റണ്‍സ് സ്കോര്‍ ചെയ്തു. ഇരുവരും ചേര്‍ന്ന് നേടിയ 122 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് പഞ്ചാബ് ഇന്നിങ്സിന്റെ നട്ടെല്ലായത്.
Discussion about this post