ധ്യാന്‍ ശ്രീനിവാസന് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന ‘പ്രകാശന് പറക്കട്ടെ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീഷ് പോത്തന്, മാത്യു തോമസ്, നിഷ സാരംഗ് എന്നിവരടങ്ങുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ധ്യാന്‍, ദിലീഷ് പോത്തന്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതം നല്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം. ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
Discussion about this post