ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന് ടീമിന് കളിക്കാന്‍ ആകും. പാകിസ്ഥാന് താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വിസ നല്കാന് തീരുമാനം ആയെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായും ജയ്ഷാ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ ആണ് ടി20 ലോകകപ്പ് നടക്കേണ്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം വര്‍ഷങ്ങളോളമായി പാകിസ്താന് ഇന്ത്യയിലേക്കോ ഇന്ത്യ പാകിസ്താനിലേക്കോ ക്രിക്കറ്റ് കളിക്കാനോ ഒരു കായിക മത്സരത്തിനായും സഞ്ചരിക്കാറില്ല.
പാകിസ്ഥാന് താരങ്ങള്‍ക്കും ടീമംഗങ്ങള്‍ക്കും ഉള്ള വിസ പ്രശ്നം പരിഹരിച്ചു എന്ന് പറഞ്ഞ ജയ് ഷാ എന്നാല്‍ പാകിസ്താന് ആരാധകര്‍ക്ക് ഇന്ത്യയിലേക്ക് വിസ നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും് അറിയിച്ചു. ഇത് സംബന്ധിച്ച് പിന്നീട് മാത്രമെ തീരുമാനം എടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post